കണ്ണൂരിന്റെ പ്രതിരോധത്തില്‍ കരുത്തുപകരാന്‍ അര്‍ജന്റീനന്‍ താരം നിക്കോളാസ് ഡെല്‍മോണ്ടെ

Newsroom

Picsart 25 09 16 16 39 36 631
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: പ്രതിരോധ നിരയ്ക്ക് ശക്തിപകരാന്‍ മെസ്സിയുടെ നാട്ടില്‍ നിന്ന് നിക്കോളാസ് ഡെല്‍മോണ്ടെയെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. ക്ലബ് ഫുട്‌ബോളില്‍ പരിചയ സമ്പന്നനായ അര്‍ജന്റീനന്‍ സെന്റര്‍ ബാക്കാണ് നിക്കോളാസ്. അര്‍ജന്റീനയിലെ ഒലിവയില്‍ ജനിച്ച താരം ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ കളിച്ച അനുഭവസമ്പന്നനാണ്.1.80 സെന്റീമീറ്റര്‍ ഉയരമുള്ള താരം ലെഫ്റ്റ് ബാക്കായും, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ സാധിക്കുന്ന താരമാണ്.

അര്‍ജന്റീനന്‍ ക്ലബ് ഇന്‍ഡിപെന്‍ഡിയെന്റില്‍ നിന്നാണ് താരം കരിയര്‍ ആരംഭിച്ചത്. 2010-ല്‍ ടീമിനൊപ്പം കോപ്പ സുദാമെറിക്കാന കിരീടവും നേടി. തുടര്‍ന്ന് ഡിനാമോ ടിരാന (അല്‍ബേനിയ), ജോഹോര്‍ ദാരുള്‍ താഝിം (മലേഷ്യ), ബഷുന്ധര കിംഗ്‌സ് (ബംഗ്ലാദേശ്), ചിറ്റാ ഡി ഫാസാനോ (ഇറ്റലി), മാര്‍ബെല്ല, എക്‌സ്‌ട്രെമദൂറ, സബഡെല്‍, സാമോറ, മെലില്ല, ലിനന്‍സെ, (സ്പെയിന്‍) തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ് ഹുവെന്തൂദ് ടോറെമൊലിനോസിനായി കളിച്ചു. മികച്ച പ്രകടനം നടത്തിയ താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചു.


ഇന്‍ഡിപെന്‍ഡിയെന്റിനൊപ്പം കളിക്കുമ്പോള്‍ അര്‍ജന്റീനിയന്‍ ഇതിഹാസ താരം ഗാബി മിലിറ്റോക്കൊപ്പം കളിച്ചിരുന്നു. കൂടാതെ സ്‌പെയിന്‍ താരം ജീസുസ്സ് നവാസ്, അര്‍ജന്റീനയുടെ ബനേഗ, ഇക്കാര്‍ഡി എന്നിവര്‍ക്കെതിരെ സെവിയ, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.
കരിയറിലുടനീളം നിരവധി മത്സരങ്ങള്‍ കളിച്ച താരം വിവിധ ടീമുകളുടെ ലീഗ് പ്രമോഷനുകള്‍ക്കും കപ്പ് വിജയങ്ങള്‍ക്കും നിര്‍ണായകമായി. അല്‍ബേനിയ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ആഭ്യന്തര കിരീടങ്ങളും നേടിയിട്ടുണ്ട്.