ത്രിദിന ക്യാമ്പില്‍ നിന്ന് മൂന്ന് പേര് കണ്ണൂര്‍ വാരിയേഴ്‌സ് സീനിയര്‍ ടീമില്‍

Newsroom

Picsart 25 09 25 16 48 04 417
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് സംഘടിപ്പിച്ച ത്രിദിന ഫുട്‌ബോള്‍ ക്യാമ്പില്‍ നിന്ന് മൂന്ന് പേര് സീനിയര്‍ ടീമില്‍. സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിം ചേഞ്ചര്‍ പദ്ധതിയില്‍ നിന്നുള്ള ബാസിത്ത് പി.പി., കണ്ണൂര്‍ ജില്ലാ ലീഗില്‍ നിന്നുള്ള മുഹമ്മദ് നാസിഫ് കെ, കണ്ണൂര്‍ സ്വദേശി യെനെപോയ സര്‍വകലാശാലയുടെ താരവുമായ മുഹമ്മദ് സിനാന്‍ എ.പി. എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. മൂന്ന് പേരും കണ്ണൂര്‍ സ്വദേശികളാണ്.


ഓഗസ്റ്റ് അവസാന വാരം നടന്ന ത്രിദിന ക്യാമ്പില്‍ നിന്ന് സീനിയര്‍ ടീമിന്റെ പരിശീലത്തിലേക്ക് സെലക്ഷന്‍ കിട്ടിയ പത്ത് താരങ്ങളില്‍ നിന്ന് അഞ്ച് പേരെ കണ്ണൂര്‍ വാരിയേഴ്‌സ് സീനിയര്‍ ടീമിലെക്കെത്തിച്ചത്. നേരത്തെ അര്‍ഷാദ്, അര്‍ജുന്‍ എന്നീ രണ്ട് താരങ്ങള്‍ കണ്ണൂര്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ ലീഗില്‍ കണ്ണൂര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരമാണ് ബാസിത്ത്. സെന്റര്‍ ഡിഫന്‍ഡറായി കളിക്കുന്ന ബാസിത്ത് യൂത്ത് ഡെവലപ്പ്‌മെന്റ് ലീഗ്, ഇന്റര്‍ കൊളീജിയറ്റ് തുടങ്ങിയ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തോട്ടടെയാണ് സ്വദേശം. കണ്ണൂര്‍ ജില്ലാ പോലീസ് താരം പുതിയ പുരക്കല്‍ ഹാരിസ് സിയുടെ മകനാണ്. തഫ്‌സീറയാണ് മാതാവ്.

ബ്രദേഴ്‌സ് ക്ലബിന് വേണ്ടി കേരള പ്രീമിയര്‍ ലീഗ് സെക്കന്റ് ഡിവിഷന്‍, ജില്ലാ സൂപ്പര്‍ ഡിവിഷന്‍ തുടങ്ങിയ മത്സരങ്ങള്‍ കളിച്ച മിഡ്ഫില്‍ഡറാണ് മുഹമ്മദ് നാസിഫ്. തളിപ്പറമ്പ് അരിയില്‍ കാനത്ത് വീട്ടില്‍ ഗഫൂര്‍ നസീമ ദമ്പതികളുടെ മകനാണ്.
യെനെപോയ സര്‍വകലാശാലയുടെ താരമാണ് മുഹമ്മദ് സിനാന്‍. വിങ്ങറായും സ്‌ട്രൈക്കറായും കളിക്കും. 2023 -24 വര്‍ഷത്തില്‍ യെനെപോയ സര്‍വകലാശാലയ്ക്ക് വേണ്ടി ഓള്‍ ഇന്ത്യ സൗത്ത് ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോളുമായി മികച്ച താരവുമായി. കണ്ണൂര്‍ ജില്ലാ ലീഗില്‍ കണ്ണൂര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്. കക്കാട് അത്തായകുന്ന് അസനാപുറത്ത് വീട്ടില്‍ സലീം, ഷഹനാസ് ദമ്പതികളുടെ മകനാണ്.

ഫോട്ടോ
ഇടതു നിന്ന് മുഹമ്മദ് സിനാന്‍ എ.പി., ബാസിത്ത് പി.പി., മുഹമ്മദ് നാസിഫ് കെ