ജിതിൻ സൂപ്പർ ലീഗ് കേരളയിൽ – മലപ്പുറത്തിന് വേണ്ടി ബൂട്ട് അണിയും

Newsroom

Picsart 25 09 12 20 25 15 042

മലപ്പുറം: ലൂക്കാ സോക്കർ ക്ലബ് മലപ്പുറത്തിന്റെ യുവതാരം ജിതിൻ പ്രകാശിനെ ലോൺ ഡീലിൽ സ്വന്തമാക്കി മലപ്പുറം എഫ്സി. മലപ്പുറം വേങ്ങര സ്വദേശിയാണ് ഈ 21കാരൻ. സൂപ്പർ ലീഗ് കേരളയിൽ ആദ്യമായി പന്ത് തട്ടാനൊരുങ്ങുകയാണ് താരം. വിംഗ്ബാക്കുകളിൽ നന്നായി കഠിനാധ്വാനം ചെയ്യുന്ന കളിക്കാരൻ കൂടിയാണ് ജിതിൻ.

1000265283

ലൂക്കാ സോക്കർ ക്ലബിന്റെ തന്നെ യൂത്ത് ടീമിലൂടെയാണ് താരം കരിയർ തുടങ്ങുന്നത്. 2022ൽ ജിതിന് ലൂക്ക സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി. പിന്നീട് ലൂക്ക ക്ലബിന് വേണ്ടി കേരള പ്രീമിയർ ലീഗിലും മറ്റു പ്രധാന ടൂർണ്ണമെൻറുകളിലും പന്ത് തട്ടി. നേപ്പാളിൽ വെച്ചു നടന്ന ബിരാട്ട് ഗോൾഡ് കപ്പിൽ റണ്ണർഅപ്പായത് ജിതിൻ കുടി അംഗമായ ലൂക്കാ എസ്.സിയായിരുന്നു. അന്ന് താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഈ സീസണിൽ ഒരുപിടി മികവുറ്റ യുവതാരങ്ങളെയാണ് എംഎഫ്സി ടീമിലെത്തിച്ചിരിക്കുന്നത്.