സൂപ്പർ കപ്പ് ടൂർണമെന്റിന് ഇത്തര ഗോവ ആതിഥേയരാകുമെന്ന് റിപ്പോർട്ടുകൾ. ടൂർണമെന്റ് ഒഡീഷയിൽ നിന്ന് മാറും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 18-ന് ടൂർണമെന്റ് ആരംഭിക്കാൻ ആണ് ഇപ്പോൾ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മത്സരം ഒരു നോക്കൗട്ട് ഫോർമാറ്റിൽ ആകും നടക്കുക.
ടൂർണമെൻ്റിൽ പ്രതിദിനം ഒരു മത്സരം നടക്കുക ആണെങ്കിൽ ടൂർണമെന്റ്, 20 ദിവസം നീണ്ടുനിൽക്കും, അതേസമയം പ്രതിദിനം രണ്ട് ഗെയിമുകൾ നടത്താൻ ആയാൽ ടൂർണമെന്റ് 13 ദിവസം മാത്രമെ ഉണ്ടാകൂ. ഒഡീഷയിൽ നിന്ന് മാറുന്നത് കൊണ്ട് തന്നെ ഇത്തവണ ഇത് “കലിംഗ സൂപ്പർ കപ്പ്” എന്ന പേരിൽ ആകില്ല അറിയപ്പെടുക. പുതിയ സ്പോൺസർ ടൂർണമെന്റിന് ഉണ്ടാകും.