സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം മിനുറ്റിൽ തന്നെ ജീസസിന് നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ജീസസിന് പിന്നെയും രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ടാർഗറ്റിൽ നിന്ന് പന്ത് അകന്നു.
അവസാനം 40ആം മിനുറ്റിൽ നോഹ നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജീസസ് ജിമനസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ജിമനസിന്റെ ആദ്യ പെനാൽറ്റി ഗിൽ തടഞ്ഞു എങ്കിലും താരം കിക്ക് എടുക്കും മുമ്പ് ലൈൻ വിട്ടതിനാൽ കിക്ക് വീണ്ടും എടുക്കാൻ റഫറി വിധിച്ചു. ഇത്തവണ ജീസസിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.
ഇനി രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന് അടുത്ത റൗണ്ട് ഉറപ്പിക്കുക ആകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.