സൂപ്പർ കപ്പ് 2024ന്റെ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ തിങ്കളാഴ്ച നടക്കും. ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന സൊപ്പ്പർ കപ്പിന് ഇത്തവണ ഒഡീഷ ആണ് ആതിഥ്യം വഹിക്കുന്നത്. കലിംഗ സൂപ്പർ കപ്പ് എന്നാകും സൂപ്പർ കപ്പ് അറിയപ്പെടുക. ഈ സീസണിൽ സൂപ്പർ കപ്പിൽ ഒരു ടീമിന് ആറ് വിദേശ താരങ്ങളെ കളിപ്പിക്കാൻ ആകും. എ ഐ എഫ് എഫ് ഇതിന് അംഗീകാരം നൽകിയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 9നാകും ടൂർണമെന്റ് ആരംഭിക്കുക. സൂപ്പർ കപ്പ് വിജയികൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് 2വിലേക്ക് യോഗ്യത ലഭിക്കും. ഐ എസ് എല്ലിൽ ഇപ്പോൾ നാലു വിദേശ താരങ്ങൾക്ക് മാത്രമെ ഒരേ സമയം കളത്തിൽ ഇറങ്ങാൻ ആകൂ. സൂപ്പർ കപ്പിൽ അത് ആറായി ഉയരുന്നത് കളിയുടെ വേഗത കൂട്ടും. ഐ ലീഗ് ടീമുകൾ യോഗ്യത റയ്ണ്ട് കളിച്ചാകും സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലേക്ക് എത്തുക.