മാർച്ച് 19 ന് മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ സുനിൽ ഛേത്രി കളിക്കുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് സ്ഥിരീകരിച്ചു. വെറ്ററൻ ഫോർവേഡ് എന്തായാലും കളിക്കും എന്ന് മാർക്വേസ് ഉറപ്പുനൽകി.

2024 ജൂണിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ഛേത്രി, മാർച്ച് 25-ന് ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ ശക്തിപ്പെടുത്താൻ വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തുക ആയിരുന്നു. 39 കാരനായ താരത്തെ തിരിച്ചുവിളിക്കാനുള്ള തൻ്റെ തീരുമാനത്തെ ന്യായീകരിച്ച മനോലോ, ഒരു കളിക്കാരൻ മികച്ച ഫോമിലായിരിക്കുമ്പോൾ പ്രായം ഒരു ഘടകമല്ലെന്ന് പറഞ്ഞു.
ഈ സീസണിൽ ഇന്ത്യയുടെ ടോപ് ഗോൾ സ്‌കോററാണ് അദ്ദേഹം, കളിക്കാരുടെ വികസനത്തിനല്ല, മത്സരങ്ങൾ ജയിക്കാനാണ് ദേശീയ ടീം എന്നും അതിനായി മികച്ച കളിക്കാരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.