സഹൽ ഗോളടിച്ച് കൂട്ടുന്ന കാലം വരുന്നവരെ താൻ ഇന്ത്യൻ ടീമിൽ ഉണ്ടാകും എന്ന് ചേത്രി

- Advertisement -

ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. താൻ തന്റെ ഫുട്ബോൾ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ഫുട്ബോൾ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ പറയുന്നു. താൻ ഇപ്പോഴും ആരോഗ്യവാനാണ്. ഉദാന്തയ്ക്കും ആഷിഖിനും ഒപ്പം സ്പ്രിന്റ് ചെയ്ത് ഒപ്പം എത്താൻ തനിക്ക് ആകും എന്നും ഛേത്രി പറഞ്ഞു.

സഹൽ അബ്ദുൽ സമദ് ഇന്ത്യൻ ടീമിൽ തന്നെ മറികടന്ന് ഗോളടിച്ച് കൂട്ടുന്ന കാലം വരെ തനിക്ക് ഇന്ത്യയിൽ തുടരാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും സുനിൽ ഛേത്രി പറഞ്ഞു. 2026 ലോകകപ്പിന് താൻ ഉണ്ടായേക്കില്ല‌‌. അന്ന് ഇന്ത്യയുടെ ലോകകപ്പ് മത്സരം സ്റ്റാൻഡിൽ ഇരുന്ന് കാണാൻ ആണ് ആഗ്രഹം. അതുവരെ താൻ ഇന്ത്യൻ ടീമിലുണ്ടാകും എന്നും സുനിൽ ചേത്രി പറഞ്ഞു.

Advertisement