ചെൽസിയുടെ യുവ സ്‌ട്രൈക്കർ മാർക്ക് ഗ്യുയിയെ ഒരു സീസൺ ലോണിൽ സണ്ടർലാൻഡ് എ.എഫ്.സി സ്വന്തമാക്കി. 2025-26 സീസണിലേക്കാണ് 19-കാരനായ സ്പാനിഷ് താരം സണ്ടർലാൻഡിനൊപ്പം ചേരുന്നത്. ചെൽസിക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പും യുവേഫ കോൺഫറൻസ് ലീഗും നേടിയാണ് ഗ്യുയിയുടെ വരവ്.
കഴിഞ്ഞ സീസണിൽ ചെൽസിക്കായി 16 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിയിലേക്കുള്ള തന്റെ വലിയ നീക്കത്തിന് മുൻപ് ബാഴ്സലോണയുടെ പ്രശസ്തമായ അക്കാദമിയായ ലാ മാസിയയുടെ താരമായിരുന്നു ഗ്യുയി. 2023 ഒക്ടോബറിൽ ബാഴ്സലോണയ്ക്ക് വേണ്ടി സീനിയർ അരങ്ങേറ്റം കുറിച്ച ഗ്യുയി, വെറും 23 സെക്കൻഡിനുള്ളിൽ ഗോൾ നേടിയിരുന്നു. ഇതോടെ, ലാ ലിഗയിൽ ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞതും വേഗമേറിയതുമായ അരങ്ങേറ്റ ഗോൾ സ്കോററായി ഗ്യുയി മാറി.