ഗോകുലം കേരള എഫ് സിയിൽ വീണ്ടും മാറ്റങ്ങൾ. അന്റോണിയോ ജർമ്മന് പകരക്കാരൻ ആയി എത്തിയ ജോയൽ സണ്ടെ ഗോകുലം കേരള എഫ് സി വിട്ടു. താരത്തെ റിലീസ് ചെയ്യാൻ ഗോകുലം തീരുമാനിക്കുകയായിരുന്നു. ആകെ നാല് മത്സരങ്ങൾ മാത്രമാണ് സണ്ടെ ഗോകുലത്തിൽ കളിച്ചത്. നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ സണ്ടെ നേടിയിരുന്നു. എന്നിട്ടും താരത്തെ റിലീസ് ചെയ്യാൻ ടീം തീരുമാനിക്കുക ആയിരുന്നു.
കൊൽക്കത്ത ഫുട്ബോൾ ലീഗ് ക്ലബായ റെയിൻബോയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് സണ്ടെ ഗോകുലത്തിൽ എത്തുന്നത്. തിരിച്ച് റെയിൻബോയിലേക്ക് തന്നെ സണ്ടെ പോകും. സണ്ടെയ്ക്ക് പകരം ട്രിനിഡാഡ് ടിബാഗോയിൽ നിന്നാണ് പുതിയ താരം വരുന്നത്. ട്രിനിഡാഡ് ലീഗിൽ ടോപ്പ് സ്കോറർ ആയ മാർകസ് ജോസഫ് ആകും ഗോകുലത്തിന്റെ പുതിയ താരം.
ഈ സീസണിൽ 25 ഗോളുകൾ നേറി ട്രിനിഡാഡിൽ തകർപ്പൻ പ്രകടനമാണ് ജോസഫ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിനകം സ്ട്രൈക്കർ റോളിൽ ഗോകുലം 3 വിദേശ താരങ്ങളെ കൊണ്ടു വരികയും റിലീസ് ചെയ്യുകയും ചെയ്തു. സണ്ടെയെ കൂടാതെ ആർതർ, ജർമ്മൻ എന്നിവരും ക്ലബ് വിട്ടിരുന്നു.