ന്യൂഡൽഹി: ഹീറോ ഐ-ലീഗ് സീസണിലെ ഗോകുലം കേരള എഫ് സിയുടെ അവസാന എവേ ഗെയിമിൽ വൻ വിജയം. 2023 മാർച്ച് 6 തിങ്കളാഴ്ച ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സി സുദേവ എഫ് സിയെ 4-1ന് പരാജയപ്പെടുത്തി.
കളിയുടെ ആദ്യ മിനിറ്റുകളിൽ സെർജിയോ മെൻഡിയുടെ അത്യുഗ്രൻ ഫിനിഷിലൂടെ ഗോകുലം കേരള മുന്നിലെത്തി. ഷിൽട്ടൺ ഡിസിൽവ മലബാറിയന്സിനു ലീഡ് നൽകിയതോടെ രണ്ടാം പകുതി പൂർണമായും ഗോകുലം കേരളത്തിന്റേതായി. മൂന്നാമത്തെ ഗോൾ മെൻഡി ഗോൾ പെനാലിറ്റിയിലൂടെ നേടുകയും, നാലാമത്തെ ഗോൾ ഫർഷാദ് നൂറും നേടി ഗോകുലം വിജയം കൈവരിച്ചു.
തുടക്കം മുതൽ തന്നെ ഗോകുലം കേരള മികവ് പുലർത്തി. സുദേവയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ പ്രിയന്ത് കുമാർ സിങ്ങിന് മുകളിലൂടെ ലൂപ്പ് ചെയ്തു സെർജിയോ മെൻഡി ഗോകുലത്തിന്റെ ആദ്യ ഗോൾ നേടുകയായിരിന്നു.
എന്നിരുന്നാലും, നാല് മിനിറ്റിനുള്ളിൽ സുദേവയുടെ വിദേശ താരം അലക്സിസ് ഗോമസിന്റെ സമനില ഗോളിലൂടെ സുദേവ തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ അധിപത്യമായിരിന്നു. ഗോകുലത്തിന്റെ രണ്ടാം ഗോൾ പിറന്നത് ഫർഷാദ് നൂർ – ഷിൽട്ടൻ ഡിസിൽവ കൂട്ടുകെട്ടിലൂടെ ആയിരിന്നു. ഫർഷാദ് നൂറിന്റെ പാസിൽ ഷിൽട്ടൻ ഗോൾ നേടിസന്ദർശകരെ വീണ്ടും ലീഡിലെത്തിച്ചു.
62-ാം മിനിറ്റിൽ ഫർഷാദ് നൂർ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. നൗഫൽ പിഎൻ പെനാൽറ്റി ഏരിയയ്ക്കുള്ളിൽ വലതുവശത്ത് അഫ്ഗാൻ മിഡ്ഫീൽഡർക്ക് ഒരു സമർത്ഥമായ പാസ് നൽകി, ബുദ്ധിമുട്ടുള്ള ഒരു കോണിൽ നിന്ന്, ഗോൾകീപ്പർ പ്രിയാന്തിന്റെ കാലുകളുടെ ഇടയിലൂടെ പന്ത് കയറ്റി, ഗോൾ നേടി.
നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഗോകുലത്തിന് പെനാൽറ്റി ലഭിച്ചു. ആദ്യം മെൻഡിഗുട്‌സിയയെയും പിന്നീട് റീബൗണ്ടിൽ താഹിർ സമാനിനെയും തള്ളിപ്പിടിച്ച് പ്രിയന്ത് ഇരട്ട സേവ് നടത്തി, എന്നിരുന്നാലും, രണ്ടാമത്തെ റീബൗണ്ടിൽ ഗോൾകീപ്പർ സ്പാനിഷ് സ്‌ട്രൈക്കറെ വീഴ്ത്തി. മെൻഡിഗുട്ട്‌സിയ ശാന്തമായി പെനാൽറ്റിയിലൂടെ തന്റെ രണ്ടാമത്തെ ഗോൾ നേടുകയും മറ്റൊരു ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.
ജയത്തോടെ ഗോകുലം കേരള 36 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്. ഗോകുലത്തിൻ്റെ അവസാനത്തെ മത്സരം മാർച്ച് 12 നു കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനുമായി നടക്കും.