44ആമത് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ചാമ്പ്യന്മാരായി. ഇന്ന് നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കാസർകോട് കിരീടം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കാസർഗോഡിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാനായിരുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കാസർകോട് വിജയിച്ചു.

കാസർകോടിനായി ശ്രീനാഥ്, മുഹമ്മദ് ആരിഫ് ഖാൻ, മേഖ്രാജ്, ആരുഷ് കെ വി എന്നിവർ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. മലപ്പുറത്തിന് വേണ്ടി അഭിഷേക്, അഷ്‌ഫാക്ക്, ശ്രീനന്ദൻ എന്നിവരാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. അവരുടെ രണ്ടു പെനാൽറ്റികൾ നഷ്ടപ്പെട്ടു.
ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായി ഉള്ള മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.