സബ് ജൂനിയർ ലീഗ്, ഫാക്ട് അക്കാദമിയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചു

Newsroom

സബ് ജൂനിയർ ലീഗിന്റെ സെമി ഫൈനലിൽ ആദ്യമായി എത്താം എന്ന കേരള അക്കാദമിയായ ഫാക്ട് അക്കാദമിയെ ആഗ്രഹം ഇനി നടക്കില്ല. ഇന്ന് ഫൈനൽ റൗണ്ടിലെ മൂന്നാം മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് ഫാക്ടിന്റെ പ്രതീക്ഷ അവസാനിച്ചത്. ഗ്രൂപ്പ് എയിൽ ഇറങ്ങിയ ഫാക്ട് അക്കാദമി ഇന്ന് റിലയൻസ് യൂത്തിനോടാണ് പരാജയപ്പെട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.

ഫൈനൽ റൗണ്ടിൽ ഒരു വിജയം പോലും ഇല്ലാതെ ഏറ്റവും അവസാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നിരിക്കുകയാണ് ഫാക്ട്. ഇതിനു മുമ്പുള്ള മത്സരങ്ങളിൽ സതേമ്മ് സമിറ്റിയോട് തോൽക്കുകയും ചെന്നൈയിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു ഫാക്ട്. ഗ്രൂപ്പ് എയിൽ നിന്ന് റിലയൻസും സതേൺ സമിറ്റിയുമാണ് സെമിയിലേക്ക് കടന്നത്.