സബ്ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ്, സാധ്യതാ ടീമിനെ കേരളം പ്രഖ്യാപിച്ചു

- Advertisement -

സബ്ജൂനിയർ ഫുട്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള ക്യാമ്പിൽ പങ്കെടുക്കാനായി 35 അംഗ ടീമിനെ കേരളം പ്രഖ്യാപിച്ചു. എറണാകുളത്ത് വെച്ച് നടന്ന സബ്ജൂനിയർ സംസ്ഥാന ഫുട്ബോളിലെ പ്രകടനം കണക്കിലെടുത്താണ് സാധ്യതാ ടീമിനെ തീരുമാനിച്ചത്. ഹൈദരബാദിൽ വെച്ച് അടുത്ത മാസം നടക്കുന്ന സൗത് സോൺ ചാമ്പ്യൻഷിപ്പിലാണ് കേരളം ആദ്യം പങ്കെടുക്കുക.

തിരുവനന്തപുരത്താണ് സബ് ജൂനിയർ കുട്ടികളുടെ ക്യാമ്പ് നടക്കുക. സാംസൺ ആന്റണിയാണ് ടീമിനെ പരിശീലിപ്പിക്കുക.

ടീം:
ഗോൾകീപ്പർ:
മുഹമ്മദ് മുർഷിദ് (പാലക്കാട്), ജിന്റോ ജനു (പത്തനംതിട്ട), സിദാൻ ആന്റണി (എറണാകുളം), ജിതിൻ സി (മലപ്പുറം)

ഡിഫൻസ്:
സുനീഷ് (പാലക്കാട്), മനക് ചന്ദ് (എറണാകുളം), മനു പ്രകാശ് (മലപ്പുറം), ജോസഫ് ജസ്റ്റിൻ (തൃശൂർ), വിജയ് കുമാർ (കോഴിക്കോട്), ഹരികൃഷൻ (മലപ്പുറം), രാഹുൽ ടി വി (മലപ്പുറം), അഖിൻ പി (കോട്ടയം), അഭയ് അനിൽ (കണ്ണൂർ), മുഹമ്മദ് അർഷാദ് (മലപ്പുറം)

മിഡ്ഫീൽഫ്;
ഹൻസൽ റഹ്മാൻ (കോഴിക്കോട്), അഭിജിത്ത് (എറണാകുളം), അനന്ദു എൻ എസ് (തൃശൂർ), ആൽഫിൻ എഡ്വാർഡ് (കോഴിക്കോട്), നന്ദ് കിഷോർ (കണ്ണൂർ) എബിൻ ദാസ് (തിരുവനന്തപുരം), അഭിജിത്ത് (കൊല്ലം), സാജൻ (ആലപ്പുഴ), സച്ചിൻ സുകുമാരൻ (കാസർഗോഡ്), ഷെഫിൻ ഷാജി (ഇടുക്കി)

ഫോർവേഡ്;
മുഹമ്മദ് മിഷാൽ (പാലക്കാട്), മുഹമ്മദ് ഇർഫാദ് (മലപ്പുറം), ജോൺ ടോഫി( തൃശൂർ), അനസ് (മലപ്പുറം), ജാസിം (കോഴിക്കോട്), സയാൻ (കണ്ണൂർ), ഷിജാസ് (പാലക്കാട്)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement