സുവാരസ് തന്റെ ഫോമിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ ഉറുഗ്വേ മെക്സിക്കോയെ തകർത്തു. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഉറുഗ്വേ മെക്സിക്കോയെ തോൽപ്പിച്ചത്. ലോകകപ്പിന് ശേഷം തീർത്തും യുവനിരയെ പരീക്ഷിച്ച മെക്സിക്കോയ്ക്ക് ഉറുഗ്വേ മികവിന് മുന്നിൽ ഇന്ന് പിടിച്ചു നിൽക്കാനായില്ല.
21ആം മിനുട്ടിൽ ഗിമിനസ് ആണ് ഉറുഗ്വേയുടെ ഗോൾ വേട്ട ഇന്ന് ആരംഭിച്ചത്. പിന്നീട് സുവാരസ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 32ആം മിനുട്ടിലും 40ആം മിനുട്ടിലുമായി ഇരട്ട ഗോളുകളാണ് സുവാരസ് സ്കോർ ചെയ്തത്. 57ആം മിനുട്ടിൽ പെരേരിയ നേടിയ ഗോൾ ഒരുക്കി കൊടുത്തതും സുവാരസ് ആയിരുന്നു. പെനാൾട്ടിയ്ലൂടെ ജിമിനസ് ആണ് മെക്സിക്കോയുടെ ആശ്വാസ ഗോൾ നേടിയത്. ഇതേ ജിമിനസിന് 74ആം മിനുട്ടിൽ ഒരു പെനാൾട്ടി കൂടെ ലഭിച്ചു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.