ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ആയ സ്റ്റിമാച് സ്ഥാനം ഒഴിയും. സ്റ്റിമാചും എ ഐ എഫ് എഫും തമ്മിൽ കരാർ അവസാനിപ്പിക്കാൻ ധാരണയായത് ആയി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനം ഒഴിയാൻ എ ഐ എഫ് എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും സ്ഥാനം ഒഴിയാൻ സ്റ്റിമാച് തയ്യാറായിരുന്നില്ല.
സ്റ്റിമാചിന് കരാർ അവസാനം വരെയുള്ള നഷ്ടപരിഹാരം നൽകിയാലെ സ്ഥാനം ഒഴിയൂ എന്നായിരുന്നു സ്റ്റിമാചിന്റെ നിലപാട്. ഇപ്പോൾ എ ഐ എഫ് എഫും സ്റ്റിമാചും തമ്മിൽ നഷ്ടപരിഹാര തുക തീരുമാനം ആയി എന്നാണ് മനസ്സിലാക്കാൻ ആകുന്നത്.
അവസാന അഞ്ച് വർഷത്തിലേറെയായി സ്റ്റിമാച് ടീമിനൊപ്പം ഉണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നാം റൗണ്ടിന് യോഗ്യത നേടിയില്ല എങ്കിൽ രാജിവെക്കും എന്നായിരുന്നു സ്റ്റിമാച് പറഞ്ഞിരുന്നത്. 2026 ജൂൺ വരെ സ്റ്റിമാചിന് ഇന്ത്യൻ ടീമിൽ കരാർ ഉണ്ട്. പ്രതിമാസ അടിസ്ഥാനത്തിൽ ഏകദേശം 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ശമ്പളം. ഇന്ത്യ അടുത്ത പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.