ഇന്നലെ സിറിയക്കെതിരെ ലഭിച്ച സമനിലയോടെ താൻ ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള പരിശീലകനായി മാറി എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്.താജികിസ്ഥാനും കൊറിയക്കും എതിരായ പരാജയങ്ങൾക്ക് ശേഷം അത്രയും വിമർശനങ്ങൾ ആണ് താൻ നേരിട്ടത്. അതിൽ നിന്ന് വലിയ ആശ്വാസമാണ് ഈ സമനില എന്ന് സ്റ്റിമാച് പറഞ്ഞു. താൻ ഇവിടെ കൊറച്ച് മത്സരങ്ങൾ പെട്ടെന്ന് ജയിച്ചോ തോറ്റോ പോകാനല്ല ഉദ്ദേശിക്കുന്നത്. ദീർഘകാലത്തേക്ക് ഒരു ടീമിനെ വളർത്തലാണ് ലക്ഷ്യം എന്നും സ്റ്റിമാച് പറഞ്ഞു.
ടീം ഇനിയും മെച്ചപ്പെടാനുണ്ട്. ടീം ഇന്നലെയും ചില അബദ്ധങ്ങൾ ചെയ്തും അതൊക്കെ തിരുത്തുനെന്ന് സ്റ്റിമാച് പറഞ്ഞു. ഇന്ത്യക്ക് മികച്ച ടാലന്റുകൾ ഉണ്ട്. അവരെ നയിക്കുക മാത്രമാണ് തന്റെ ജോലി. ഈ യുവതാരങ്ങൾക്ക് സമയം നൽകണം. എന്നാലെ അവർക്ക് മികച്ച രീതിയിൽ കളിക്കാൻ ആവുകയുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി പൊരുതാൻ ഒരുക്കമുള്ള 20 താരങ്ങളെ കണ്ടെത്താൻ ആണ് താൻ ശ്രമിക്കുന്നത് എന്നും സ്റ്റിമാച് കൂട്ടിച്ചേർത്തു.