“സ്റ്റിമാചിന്റെ ശൈലിയിൽ കളിക്കാൻ എളുപ്പം” ബ്രണ്ടൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ ശൈലിയിൽ കളിക്കാൻ എളുപ്പമാണെന്ന് ബ്രണ്ടൺ ഫെർണാണ്ടസ്. നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം സ്റ്റിമാച് വന്നപ്പോഴാണ് ബ്രണ്ടണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. തന്റെ അവസരം തനിക്ക് ലഭിക്കും എന്ന് വിശ്വാസമുണ്ടായിരുന്നു എന്ന് ബ്രണ്ടൺ പറഞ്ഞു. കോച്ച് ആദ്യ ടീം പ്രഖാപിച്ചപ്പോൾ തന്നെ ഇടം ലഭിച്ചത് വലിയ കാര്യമായി കരുതുന്നു എന്നും ബ്രണ്ടൺ പറഞ്ഞു.

വലിയ ടീമായ കുറാസാവോയ്ക്ക് എതിരായ മത്സരം നല്ല അനുഭവമായിരുന്നു എന്നും ബ്രണ്ടൻ പറഞ്ഞു. സ്റ്റിമാചിന്റെ ശൈലി എഫ് സി ഗോവയിൽ താൻ കളിക്കുന്ന അതേ ശൈലിയാണ്. അതുകൊണ്ട് തന്നെ ആ ശൈലിയിൽ കളിക്കുക എളുപ്പമാണെന്ന് ബ്രണ്ടൺ പറഞ്ഞു. പന്ത് കൈവശം വെച്ചാണ് സ്റ്റിമാച് കളിപ്പിക്കുന്നത്. ഇത് ടീമിന് ഗുണം ചെയ്യും എന്നും ബ്രണ്ടൺ പറഞ്ഞു.