ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്ത് താൻ ഒഴിയും എന്ന് ആവർത്തിച്ച് സ്റ്റിമാച്. ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങൾ വരാൻ ദശകങ്ങൾ എടുക്കും എന്നും ദശകങ്ങളോളം കാത്തിരിക്കുക തനിക്ക് ആവില്ല എന്നും സ്റ്റിമാച് പറഞ്ഞു. ഏഷ്യൻ കപ്പിനു ശേഷം താൻ ടീമിന്റെ ചുമതല ഒഴിയും എന്നു സ്റ്റിമാച് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യൻ കപ്പിനു ശേഷം ഇവിടെ തുടരാൻ താൻ പദ്ധതിയിടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. താൻ എന്റെ എല്ലാ അറിവും ഈ ടീമിനായി നൽകിയിട്ടുണ്ട് എന്നും താൻ പോകുന്നത് വരെ തന്റെ ഏറ്റവും മികച്ച താൻ നൽകും എന്നും സ്റ്റിമാച് പറഞ്ഞു.
ഏഷ്യൻ കപ്പ് വരെയാണ് ഇപ്പോൾ സ്റ്റിമാചിന്റെ കരാർ. അവസാന വർഷങ്ങള തനിക്ക് ഇവിടെ നല്ല ഫലങ്ങളും നല്ല മാറ്റങ്ങളും കൊണ്ടുവരാൻ ആയിട്ടുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു. 2019ൽ ആയിരുന്നു സ്റ്റിമാച് ഇന്ത്യൻ പരിശീലകനായത്. ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത നേടാനും ഒപ്പം സാഫ് കപ്പ് കിരീടം നേടാനും സ്റ്റിമാചിന് ആയിരുന്നു.