ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാചിനെ ഉടൻ പുറത്താക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (AIFF) ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത്തരം ഒരു നടപടിയിലേക്ക് എ ഐ എഫ്കെഫ് ഇപ്പോൾ നീങ്ങില്ല. ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനോട് 2-1 ന് തോറ്റതിന് ശേഷം നടന്ന ചർച്ചയിൽ ടെക്‌നിക്കൽ കമ്മിറ്റി ഹെഡ് കോച്ച് ഇഗോർ സ്റ്റിമാചിൽ ഉള്ള അതൃപ്തി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്റ്റിമാചിനെ പുറത്താക്കിയാൽ വലിയ നഷ്ടപരിഹാരം ഇന്ത്യ നൽകേണ്ടി വരും. അതുകൊണ്ട് തൽക്കാലം സ്റ്റിമാചുമായി ഇന്ത്യ തുടരാനാണ് സാധ്യത.
സ്റ്റിമാചിന് മാസം $30,000 ആണ് ഇന്ത്യ വേതനമായി നൽകുന്നത്. 2026 വരെ അദ്ദേഹത്തിന് കരാർ ഉണ്ട്. കരാർ അവസാനിക്കും മുമ്പ് പുറത്താക്കിയാൽ കരാർ അവസാനം വരെയുഅ മുഴുവൻ ശമ്പളവും ഇന്ത്യ നൽകേണ്ടതുണ്ട്. അതായത് 720,000 ഡോളറോളം ഇന്ത്യ നൽകേണ്ടി വരും. 6 കോടി രൂപയോളം വരും.
അത്രയും ബഡ്ജറ്റ് ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ സ്റ്റിമാച് തുടരുന്നത് തന്നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാണേണ്ടി വരും.