ദേശീയ ടീമിൻ്റെ മുൻ ഹെഡ് കോച്ച് മിസ്റ്റർ ഇഗോർ സ്റ്റിമാച് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് നടത്തിയ അഭിപ്രായങ്ങളിൽ പ്രതികരണവുമായി എ ഐ എഫ് എഫ്. ഇന്ന് ഒരു വലിയ നീണ്ട പത്രകുറിപ്പ് എ ഐ എഫ് എഫ് പുറത്തിറക്കി. സ്റ്റിമാച് പറയുന്ന വാദങ്ങൾ എല്ലാം തെറ്റാണ് എന്ന് എ ഐ എഫ് എഫ് പറഞ്ഞു. എ ഐ എഫ് എഫിനെ അപകീർത്തിപ്പെടുത്തുക, അതിൽർ ഉദ്യോഗസ്ഥരെ മോശമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശ്രീ. സ്റ്റിമാചിന്റെ പ്രസ്താവന എന്ന് എ ഐ എഫ് എഫ് പറയുന്നു.
5 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുകയും ഈ കാലയളവിൽ എ ഐ എഫ് എഫിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്ത ഒരു പ്രൊഫഷണലിന് യോജിച്ചതല്ല അദ്ദേഹത്തിന്റെ പ്രസ്താവന. എ ഐ എഫ് എഫ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ശരിയാണെന്ന് ഇത് തെളിയിക്കുക ആണെന്നും പ്രസ്താവനയിൽ പറയുന്നു.
സ്റ്റിമാച് ടീം തിരഞ്ഞെടുപ്പിനായി ജ്യോത്സനെ ആശ്രയിച്ച വിവരം എ ഐ എഫ് എഫിനെ ഞെട്ടിച്ചു എന്നും അന്ന് തന്നെ അത് അവസാനിപ്പിക്കാൻ നടപടി എടുത്തെന്നും പ്രസ്താവയിൽ ഉണ്ട്. ജി പി എസ് ഇല്ലാതെ ഇന്ത്യ 200 ദിവസത്തോളം പരിശീലനം നടത്തി എന്നത് ശരിയല്ല എന്നും എ ഐ എഫ് എഫ് പ്രസ്താവനയിൽ ഉണ്ട്.