ഇഗോർ സ്റ്റിമാച് 2026 വരെ ഇന്ത്യൻ പരിശീലകനായി തുടരും

Newsroom

ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച് കരാർ പുതുക്കി. 2026വരെ നീണ്ടു നിൽക്കുന്ന പുതിയ കരാർ സ്റ്റിമാച് ഒപ്പുവെച്ചു. ഏഷ്യൻ കപ്പ് വരെ ആയിരുന്നു സ്റ്റിമാചിന്റെ കരാർ. പെട്ടെന്ന് കരാർ പുതുക്കണം എന്ന് സ്റ്റിമാച് ആവശ്യപ്പെട്ടിരുന്നു. നാലു വർഷത്തെ കരാർ സ്റ്റിമാച് ആവശ്യപ്പെട്ടു എങ്കിലും ഇപ്പോൾ 2 വർഷത്തെ കരാർ ആണ് എ ഐ എഫ് എഫ് നൽകിയിരിക്കുന്നത്.

ഇന്ത്യ 23 10 05 18 29 58 598

ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക ആണെങ്കിൽ 2 വർഷത്തേക്ക് കടെ കരാർ നീട്ടും എന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്‌. നേരത്തെ സ്റ്റിമാചിനെ സ്വന്തമാക്കാൻ ബോസ്നിയ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2019ൽ ആയിരുന്നു സ്റ്റിമാച് ഇന്ത്യൻ പരിശീലകനായി എത്തിയത്.