ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാചിന് രണ്ട് മത്സരത്തിൽ വിലക്ക്. സാഫ് കപ്പിൽ തുടർച്ചയായി രണ്ട് ചുവപ്പ് കാർഡ് വാങ്ങിയതാണ് സ്റ്റിമാചിന് വിനയായത്. നേരത്തെ ഇന്ത്യയുടെ പാകിസ്താന് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ പരിശീലകന് നേപ്പാളിന് എതിരായ മത്സരം നഷ്ടമായിരുന്നു. അതു കഴിഞ്ഞ് കുവൈറ്റിന് എതിരായ മത്സരത്തിൽ തിരികെ ടച്ച് ലൈനിൽ എത്തിയ സ്റ്റിമാച് വീണ്ടും ചുവപ്പ് കാർഡ് വാങ്ങി.
ലെബനന് എതിരായ ശനിയാഴ്ച നടക്കുന സെമു ഫൈനൽ സ്റ്റിമാചിന് നഷ്ടമാകും ഒപ്പം ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ ആ മത്സരവും സ്റ്റിമാചിന് നഷ്ടമാകും. ഇത് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ തിരിച്ചടിയാകും. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ മോശം പെരുമാറ്റത്തിന് സ്റ്റിമാച് ചുവപ്പ് കാർഡ് വാങ്ങിയത് എ ഐ എഫ് എഫിനെയും അതൃപ്തരാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.