സ്റ്റെർലിംഗ് വീണ്ടും ചെൽസി സ്ക്വാഡിൽ നിന്ന് പുറത്ത്

Newsroom

സ്റ്റെർലിംഗ് വീണ്ടും ചെൽസി ടീമിൽ നിന്ന് പുറത്ത്. യൂറോപ്പ കോൺഫറൻസ് ലീഗ് പ്ലേ ഓഫിനുള്ള എൻസോ മറെസ്കയുടെ ചെൽസി ടീമിൽ നിന്ന് റഹീം സ്റ്റെർലിംഗിനെ ഒഴിവാക്കി. വ്യാഴാഴ്ച ആദ്യ പാദത്തിൽ ചെൽസി സെർവെറ്റിനെ നേരിടാൻ ഇരിക്കുകയാണ്. എന്നാൽ യുവേഫയ്ക്ക് സമർപ്പിച്ച മാച്ച് സ്ക്വാഡിൽ സ്റ്റെർലിംഗിന് സ്ഥാനമില്ല.

Picsart 24 08 19 11 03 27 081

ബെൻ ചിൽവെൽ, വെൽസി ഫൊഫാന, ടോസിൻ അദരബിയോയോ എന്നിവരും സ്ക്വാഡിൽ ഇല്ല. ആദ്യ പാദം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആകും നടക്കുക, രണ്ടാമത്തേത് ഓഗസ്റ്റ് 29 ന് സ്വിറ്റ്സർലൻഡിലും നടക്കും.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ അവരുടെ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിലും മാരെസ്ക സ്റ്റെർലിംഗിനെ ഉൾപ്പെടുത്തിയിരുന്നില്ല.