60ആമത് സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ കിരീടം കോട്ടയം സ്വന്തമാക്കി. ഇന്ന് പാലയിൽ നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ നേരിട്ട കോട്ടയം എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഫെബിൻ നസിം ആണ് കോട്ടയത്തിനായി ഗോൾ നേടിയത്.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മലപ്പുറത്തെ തോൽപ്പിച്ച് തൃശ്ശൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തൃശ്ശൂർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.