തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ആലപ്പുഴയും പത്തനംതിട്ടയും പുറത്ത്. ഇന്ന് വൈകിട്ട് ഗ്രൂപ്പ് ബിയിൽ നടന്ന രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് ഇരു ടീമുകളുടെയും സെമി പ്രതീക്ഷ അവസാനിച്ചത്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കാസർഗോഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആലപ്പുഴയെ തോൽപ്പിച്ചത്. മുഹമ്മദ് അംജാദ്, അഹമ്മദ് സ്വാബിഹ്, ജ്യോതിശ്, അക്ഷയ് മണി, അതുൽ ഗണേഷ് എന്നിവരാണ് കാസർഗോഡിനായി ഇന്ന് സ്കോർ ചെയ്തത്. ഇന്നലെ വയനാടിനോടും ആലപ്പുഴ തോറ്റിരുന്നു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വയനാടിനോടാണ് പത്തനംതിട്ട ഇന്ന് തോറ്റത്. വയനാടിനായി മുഹമ്മദ് സഫ്വാൻ ഇരട്ട ഗോളുകൾ നേടി. ഗോൾഡിനാണ് മറ്റൊരു സ്കോറർ. ഇന്ന് വൈകിട്ട് നടക്കുന്ന കാസർഗോഡും വയനാടും തമ്മിലുള്ള പോരാട്ടം ആകും ആര് ബി ഗ്രൂപ്പിൽ നിന്ന് സെമിയിൽ എത്തുമെന്ന് തീരുമാനിക്കുക.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







