ഗോൾ ടൂർണമെന്റ്; സെന്റ് തോമസ് കോളേജ് തൃശ്ശൂർ സെമി ഫൈനലിൽ

- Advertisement -

സെന്റ് തോമസ് കോളേജ് തൃശ്ശൂർ ഗോൾ 2018ന്റെ സെമി ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്തെ ആണ് സെന്റ് തോമസ് കോളേജ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെന്റ് തോമസിന്റെ ജയം.

78ആം മിനുട്ടിൽ ബെന്വിനും 83ആം മിനുട്ടിൽ വിപിനും ആണ് സെന്റ് തോമസ് കോളേജിനായി സ്കോർ ചെയ്തത്. എസ് എൻ കോളേജിനെ പരാജയപ്പെടുത്തിയാണ് സെന്റ് തോമസ് കോളേജ് ക്വാർട്ടറിലേക്ക് കടന്നത്. സെമിയിൽ എം ഡി കോളേജ് തൃശ്ശൂർ ആകും സെന്റ് തോമസിന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement