ദക്ഷിണ കൊറിയൻ താരമായ സോൺ ഇനി പട്ടാളത്തിൽ. താരം ഈ വരുന്ന ആഴ്ച മുതൽ കൊറിയയിൽ സൈനിക സേവനം നടത്തും എന്ന് ടോട്ടൻഹാം തന്നെ ഔദ്യോഗികമായി അറിയിച്ചു. നാലാഴ്ച നീളുന്ന സൈനിക സേവനം നിർബന്ധമായും സോണിന് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പ്രീമിയർ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി ഉപയോഗിക്കാൻ ആണ് ക്ലബ് അനുമതി കൊടുത്തിരിക്കുന്നത്.
മെയ് അവസാനത്തോടെ സോൺ തിരികെ ക്ലബിനൊപ്പം എത്തും എന്ന് ടോട്ടൻഹാം അറിയിച്ചു. ഇംഗ്ലണ്ടിൽ നിന്ന് കൊറിയയിൽ എത്തിയ സോണിന്റെ ക്വാരന്റീൻ കാലം കഴിയുന്നതോടെ ആകും താരൻ സൈനിക സേവനത്തിൽ ചേരുക.
ഒരോ ദക്ഷിണ കൊറിയക്കാരനും നിർബന്ധമായും 21 മാസം സൈനിക സേവനം നടത്തേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയത് കൊണ്ട് സോണിന് ആ സൈനിക സേവനത്തിൽ ഇളവ് ലഭിച്ചിരുന്നു.