താൽക്കാലിക പരിശീലകനെയും സ്പർസ് പുറത്താക്കി

Newsroom

ന്യൂകാസിലിനോട് 6-1ന്റെ വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാകെ സ്പർസിന്റെ ഇടക്കാല പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെ മാറ്റാൻ ക്ലബ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന സ്പർസ് പുറത്തിറക്കി. കോണ്ടെ ക്ലബ് വിട്ടപ്പോൾ ആയിരുന്നു സ്റ്റെല്ലിനിയെ സ്പർസ് താൽക്കാലിക കോച്ചായി നിയമിച്ചത്. ആകെ 4 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം ചുമതലയിൽ ഉണ്ടായിരുന്നുള്ളൂ. ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ ആശങ്കയിൽ ആയതോടെ ആണ് ഒരു മാറ്റം നടത്തുന്നത്.

സ്പർസ് 23 04 24 18 35 51 968

സ്റ്റെല്ലിനിക്ക് പകരം സീസൺ അവസാനം വരെ ഇടക്കാല പരിശീലകനായി മുൻ സ്പർസ് താരം റയാൻ മേസണെ നിയമിച്ചു. ജോസ് മൗറീഞ്ഞോയെ പുറത്താക്കിയ സമയത്ത് 2020/2021 സീസണിന്റെ അവസാനത്തിൽ മേസൺ മുമ്പ് ടോട്ടൻഹാമിന്റെ ഇടക്കാല പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.