പ്രീമിയർ ലീഗിൽ ഫുൾഹാം ടോട്ടനത്തെ പരാജയപ്പെടുത്തി. ഇന്ന് ഫുൾമിന്റെ ഹോം ഗ്രൗണ്ട് ആയ ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫുള്‍ഹാം വിജയം. ഇന്ന് ഗോൾ ഇല്ലാത്ത ആദ്യ പകുതിക്കുശേഷം, രണ്ടാം പകുതിയിൽ സബായി ഇറങ്ങിയ മുനിസ് ആണ് ഫുള്‍ഹാമിന് ലീഡ് നൽകിയത്.

78 മിനിറ്റിൽ ആൻഡ്രെസ്സ് പെരേരയുടെ അസിസ്റ്റൽ നിന്നായിരുന്നു മുനീസിന്റെ ഗോൾ. 88ആം മിനിറ്റിൽ സെസിന്യോൻ കൂടെ ഗോൾ നേടിയതോടെ ഫുൾഹാം വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ 45 പോയിന്റുമായി ഫുൾഹാം ലീഗിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. 34 പോയിൻറ് ഉള്ള ഫുൾഹാം പതിമൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.