കരാർ റദ്ദാക്കിയ താരങ്ങളോട് കോടികൾ നഷ്ടപരിഹാരം ചോദിച്ച് സ്പോർടിംഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആരാധകർ ആക്രമിച്ചതിനെ തുടർന്ന് ക്ലബുമായുള്ള കരാർ റദ്ദാക്കി പുതിയ ക്ലബിലേക്ക് പോയ മൂന്ന് താരങ്ങൾക്കെതിരെ നടപടിയുമായി പോർച്ചുഗീസ് ക്ലബ് സ്പോർടിംഗ്. ക്ലബ് വിട്ടു പോയ ഗോൾകീപ്പർ റൂയി പാട്രിസിയോ, ഗെൽസൺ മാർട്ടിൻസ്, ഡാനിയൽ പോഡൻസ് എന്നിവരോടാണ് ക്ലബ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഫിഫയുടെ ഗവേണിംഗ് ബോഡിക്ക് ഇത് സംബന്ധിച്ച് പരാതി നൽകി.

വോൾവ്സിലേക്ക് പോയ റൂയി പാട്രീസിയോ 50 മില്യണും, അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയ ഗെൽസൺ മാർട്ടിൻസ് 89 മില്യണും, ഒളിമ്പിയാകോസിൽ പോയ ഡാനിയൽ പോഡൻസ് 36 മില്യണും നൽകണമെന്നാണ് ക്ലബിന്റെ ആവശ്യം. 9 താരങ്ങൾ ക്ലബ് വിട്ടിരുന്നു എങ്കിലും ഇവർക്കെതിരെയെ നടപടിയുള്ളൂ.

ക്ലബ് വിട്ടിരുന്ന വില്യം കാർവാലോ റയൽ ബെറ്റിസിൽ ചേർന്നിരുന്നു. റയൽ ബെറ്റിസ് സ്പോർടിംഗിന് നഷ്ടപരിഹാരമായി 20 മില്യൺ കൊടുത്തിരുന്നു അതുകൊണ്ടാണ് കാർവാലോക്ക് എതിരെ നടപടിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial