സ്‌പോർട്ടിംഗ് ക്ലബ് ബെംഗളൂരു സ്‌പാനിഷ് സ്‌ട്രൈക്കർ അലക്സ് സാഞ്ചസിനെ സ്വന്തമാക്കിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. ഗോകുലം കേരള എഫ്‌സിക്കും മലപ്പുറം എഫ്‌സിക്കും വേണ്ടി കളിച്ചിട്ടുള്ള 35 കാരനായ ഫോർവേഡ്, സീസൺ അവസാനം വരെയുള്ള കരാർ ബെംഗളൂരു ക്ലബ്ബുമായി ഒപ്പുവച്ചു.
ഗോകുലം കേരള എഫ്‌സിയിൽ കളിക്കവെ 28 മത്സരങ്ങളിൽ നിന്ന് 28 ഗോൾ/അസിസ്റ്റ് താരം സംഭാവന ചെയ്തിട്ടുണ്ട്. ഗോകുലം വിട്ട് സൂപ്പർ ലീഗ് കേരളത്തിൽ മലപ്പുറം എഫ്‌സിയിലേക്ക് മാറിയ താരം അവർക്ക് വേണ്ടി മൂന്ന് ഗോളുകളും നേടി.