സ്പെയിനിന് ആയി ബാലൻ ഡിയോർ നേടിയ ഏക താരമായ ഇതിഹാസതാരം ലൂയിസ് സുവാരസ് അന്തരിച്ചു. 88 വയസ്സ് ആയ അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആണ് മരണത്തിനു കീഴടങ്ങിയത്. 1960 ൽ ആൽഫ്രഡോ സ്റ്റിഫാനോ, ഫ്രാങ്ക് പുഷ്കാസ് തുടങ്ങിയവരെ മറികടന്നു അദ്ദേഹം ബാലൻ ഡിയോർ നേടി. 1955 മുതൽ 1961 വരെ ബാഴ്‌സലോണയിൽ കളിച്ച അദ്ദേഹം രണ്ടു ലാ ലീഗ കിരീടങ്ങൾ അവർക്ക് നേടി നൽകി.
തുടർന്ന് ഇന്റർ മിലാനിൽ എത്തിയ അദ്ദേഹം ഇന്ററിന്റെ ഇതിഹാസ ഇന്റർ ടീമിന്റെ പ്രധാന ഭാഗമായി. 1964, 1965 വർഷങ്ങളിൽ ഇന്റർ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിയപ്പോൾ അദ്ദേഹം അതിൽ പ്രധാന പങ്ക് വഹിച്ചു. 1964 ൽ സ്‌പെയിൻ യൂറോ കപ്പ് നേടിയപ്പോൾ അതിലും ബാഴ്‌സലോണ, ഇന്റർ ഇതിഹാസം ആയ അദ്ദേഹം ഭാഗമായി. കളി നിർത്തിയ ശേഷം 3 വിവിധ സമയങ്ങളിൽ ഇന്റർ പരിശീലകൻ ആയ അദ്ദേഹം കാഗ്ലിയാറി, കോമോ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.