യൂറോ 2024 വിജയികളായ സ്പെയിനും കോപ്പ അമേരിക്ക 2024 ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള ചരിത്രപ്രധാനമായ ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27-ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. യുഇഎഫ്‌എയും (UEFA) കോൺമെബോളും (CONMEBOL) ചേർന്നാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഖത്തർ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുക.

2022-ൽ ഇറ്റലിയെ പരാജയപ്പെടുത്തി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയാണ് അവസാനമായി ഫൈനലിസിമ കിരീടം ചൂടിയത്. അർജന്റീന ലോകകപ്പ് കിരീടം ഉയർത്തിയ അതേ ലുസൈൽ സ്റ്റേഡിയം തന്നെ വീണ്ടും ഒരു വൻകിട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.
ഇതിന് മുമ്പ് 14 തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ആറ് തവണ വീതം വിജയിച്ച് തുല്യശക്തികളായി തുടരുകയാണ്.









