മാഞ്ചസ്റ്റർ യുണൈറ്റഡ് ടെൻ ഹാഗിനെ പുറത്താക്കൊയാൽ സൗത്ത്ഗേറ്റിനെ പരിശീലകനാക്കി കൊണ്ടുവരും എന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇംഗ്ലീഷ് പരിശീലകൻ. തന്റെ ശ്രദ്ധ ഇംഗ്ലണ്ട് ടീമിൽ മാത്രമാണെന്നും ഇത്തരം ചർച്ചകൾ താൻ ഇഷ്ടപ്പെടുന്നില്ല എന്നും സൗത്ത്ഗേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ ഇംഗ്ലണ്ട് മാനേജരാണ്, എനിക്ക് അടിസ്ഥാനപരമായി ഒരു ജോലി ഉണ്ട്. അത് ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ ശ്രമിക്കുക എന്നതാണ്. അതിലാണ് തന്റെ ശ്രദ്ധ. അതിനുമുമ്പ്, ഈ ആഴ്ച ഞങ്ങൾക്ക് രണ്ട് പ്രധാന ഗെയിമുകൾ ഉണ്ട്.” സൗത്ത്ഗേറ്റ് പറഞ്ഞു.
“രണ്ടാമതായി, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മാനേജർ ഉണ്ട്, ഒരു മാനേജർ ആ ക്ലബിൽ ഇരിക്കെ എന്തെങ്കിലും ഊഹാപോഹങ്ങൾ ഉണ്ടാകുന്നത് തികച്ചും അദ്ദേഹത്തിന് അനാദരവാണെന്ന് ഞാൻ കരുതുന്നു. ഞാൻ ലീഗ് മാനേജരുടെ അസോസിയേഷൻ്റെ പ്രസിഡൻ്റാണ്. എനിക്ക് അത്തരം കാര്യങ്ങൾക്ക് സമയമില്ല.” സൗത്ത്ഗേറ്റ് പറയുന്നു.
“എൻ്റെ ശ്രദ്ധ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. അതിന് മുമ്പ് ഞാൻ തീർച്ചയായും മറ്റാരോടും സംസാരിക്കാൻ പോകുന്നില്ല. ഞാൻ ഈ ജോലിയിൽ പ്രവേശിച്ചിട്ട് എട്ട് വർഷമായി. ഞാൻ ഒരു ജോലിയിലായിരിക്കുമ്പോൾ മറ്റാരോടും സംസാരിക്കില്ല.” അദ്ദേഹം പറഞ്ഞു.