ഞായറാഴ്ച ടോട്ടൻഹാമിനോട് 5-0 ന് തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗ് ക്ലബായ സതാമ്പ്ടൺ പരിശീലകൻ റസ്സൽ മാർട്ടിനെ പുറത്താക്കി. സതാമ്പ്ടൺ റിലഗേഷൻ ഭീഷണിയിൽ ആയിരിക്കെ ആണ് ഈ തീരുമാനം വരുന്നത്.
ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്ലേ ഓഫ് ഫൈനൽ വിജയത്തിലൂടെ കഴിഞ്ഞ സീസണിൽ സെയിൻ്റ്‌സിനെ പ്രമോഷനിലേക്ക് നയിച്ച 38 കാരനായ മാർട്ടിൻ, പ്രീമിയർ ലീഗിൽ ആ പ്രകടനങ്ങൾ ആവർത്തിക്കാൻ പാടുപെട്ടു. ഈ സീസണിൽ 16 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ക്ലബിന് നേടാനായത്.
ബുധനാഴ്ച ലിവർപൂളിനെതിരായ കരാബാവോ കപ്പ് ക്വാർട്ടർ ഫൈനലിന് അണ്ടർ 21 മാനേജർ സൈമൺ റസ്ക് ഇടക്കാല ചുമതല ഏറ്റെടുക്കും.