സൂസൈരാജിനെ ഗോകുലം കേരള സ്വന്തമാക്കി

Newsroom

ഒഡീഷ എഫ് സിയുടെ താരമായിരുന്ന മൈക്കിൾ സൂസൈരാജിനെ ഗോകുലം കേരള സ്വന്തമാക്കി. 29കാരനായ താരം ഈ കഴിഞ്ഞ സീസണോടെ ഫ്രീ ഏജന്റായി മാറിയിരുന്നു. പരിക്ക് കാരണം അവസാന കുറച്ച് സീസണുകളിൽ സൂസൈരാജിന് തന്റെ മികവിലേക്ക് എത്താൻ ആയിരുന്നില്ല‌. ഗോകുലം കേരളയിലൂടെ താരം പഴയ മികവിലേക്ക് എത്തും എന്ന് കരുതാം.

Picsart 24 06 22 19 09 15 906

ഒഡീഷയിൽ വരും മുമ്പ് മൂന്ന് വർഷത്തോളം സൂസൈരാജ് മോഹൻ ബഗാനിൽ ആയിരുന്നു.
മോഹൻ ബഗാൻ വലിയ വില നൽകി ആയിരുന്നു സൂസൈരാജിനെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് സൂസൈരാജിന്റെ കരിയറിന് വില്ലനായി. മുമ്പ് ജംഷദ്പൂരിനായും ഐ എസ് എല്ലിൽ സൂസൈരാജ് കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ചെന്നൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തി ആയിരുന്നു സൂസൈരാജ് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്.