അത്ലറ്റിക്കോ മാഡ്രിഡിന്റെ അമരക്കാരനായ ഡീഗോ സിമിയോണി, സൗദി അറേബ്യയിൽ നിന്ന് തനിക്ക് വന്ന ഓഫറുകളെ കുറിച്ച് സംസാരിച്ചു. “സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ തന്നെ ആകർഷിച്ചിഅ, അവർ ആ ഓഫറുകൾ വർദ്ധിപ്പിച്ചാലും കാര്യമില്ല. അത്‌ലറ്റിക്കോയിൽ ഞാൻ സന്തുഷ്ടനാണ്.” സിമിയോണി പറഞ്ഞു. സിമിയോണിയെ സ്വന്തമാക്കാനായി ലോകത്ത് ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും വലിയ ഓഫർ സൗദി ക്ലബുകൾ മുന്നിൽ വെച്ചിരുന്നു.
“ഞാൻ നിൽക്കുന്ന സ്ഥലത്ത് ഞാൻ വളരെ സന്തോഷവാനാണ് എന്നതാണ് സത്യം. അത്‌ലറ്റിക്കോയിൽ ആയതിൽ വളരെ സന്തോഷമുണ്ട്” സിമിയോണി ആവർത്തിച്ചു. 2011ൽ ആണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണി ചുമതലയേറ്റത്. അതിനുശേഷം ലാ ലിഗ, കോപ്പ ഡെൽ റേ, യൂറോപ്പ ലീഗ് കിരീടങ്ങളിലേക്ക് എല്ലാം അദ്ദേഹം ടീമിനെ നയിച്ചു. 8 കിരീടങ്ങൾ അദ്ദേഹം മാനേജർ എന്ന നിലയിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നേടി.
അത്ലറ്റിക്കോ മാഡ്രിഡിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ച റെക്കോർഡ് സിമിയോണിക്ക് ആണ്.