കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനുള്ളിലെ എല്ലാ കടകളും ഭക്ഷണശാലകളും മത്സരങ്ങളോ പരിപാടികളോ നടക്കുന്ന ദിവസങ്ങളിൽ അടച്ചിടാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) തീരുമാനിച്ചു. അടുത്തിടെ സ്റ്റേഡിയത്തിലെ ഒരു ഭക്ഷണശാലയിൽ ഉണ്ടായ സ്റ്റീമർ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് ഉൾപ്പെടെ നിരവധി സുരക്ഷാ ലംഘനങ്ങളും അപകടങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം.

മത്സര ദിവസങ്ങളിൽ കർശന സുരക്ഷാ നടപടികൾ നടപ്പിലാക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേരത്തെ ജിസിഡിഎയോട് അഭ്യർത്ഥിച്ചിരുന്നു. കട ഉടമകൾ ഈ പുതിയ തീരുമാനത്തെ എതിർത്തു, ഇത് അവരുമായുള്ള വാടക കരാറുകളുടെ ലംഘനമാണെന്ന് വ്യാപാരികൾ പറയുന്നു. അടച്ചുപൂട്ടലിനെതിരെ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുന്നുവെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.