മലയാളി താരം ഷാരോൺ ഇനി ഇന്റർ കാശിയിൽ

Newsroom

മലയാളി താരം ഷാരോൺ ഇനി ഐ ലീഗ് ക്ലബായ ഇന്റർ കാശിയിൽ. താരം ഇന്റർ കാശിയിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു‌. ബെംഗളൂരു എഫ് സി താരമായിരുന്ന ഷാരോൺ കഴിഞ്ഞ സീസൺ അവസാനത്തോടെ ബെംഗളൂരു വിടാൻ തീരുമാനിച്ചിരുന്നു. 23കാരനായ താരത്തിന് ഇന്റർ കാശിയിലൂടെ ദേശീയ ഫുട്ബോൾ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

Picsart 23 09 02 15 23 10 348

അവസാന കുറച്ച് സീസണുകളിലായി ഷാരോൺ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ട്‌‌. കഴിഞ്ഞ സീസണിൽ അവരുടെ സീനിയർ സ്ക്വാഡിലും താരം എത്തിയിരുന്നു.

ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബെംഗളൂരു സൂപ്പർ ഡിവിഷനിലും ഷാരോൺ ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരുവിനൊപ്പം കിരീടം നേടാനും ഷാരോണായിട്ടുണ്ട്. മുമ്പ് എ എഫ് സി കപ്പിനുള്ള ബെംഗളൂരു സ്ക്വാഡിലും താരം ഉണ്ടായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ ഷാരോൺ സായ് തിരുവനന്തപുരത്തിലൂടെ കരിയർ ആരംഭിച്ചത്. അവിടെ നടത്തിയ പ്രകടനങ്ങൾ ആണ് ബെംഗളൂരു എഫ് സിയുടെ ശ്രദ്ധയിൽ താരത്തെ എത്തിച്ചത്.