ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് അർജുൻ അവാർഡ് ലഭിക്കാൻ സാധ്യത. 2023ലെ ലോകകപ്പ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സെലക്ഷൻ കമ്മിറ്റി ഷമിയുടെ പേര് ഈ വർഷത്തെ അർജുന അവാർഡിന് ശുപാർശ ചെയ്തിരിക്കുന്നത്. ബിസിസിഐ കായിക മന്ത്രാലയത്തോട് ഇത് സംബന്ധിച്ച് പ്രത്യേക അഭ്യർത്ഥന നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് അർജുന അവാർഡ്. 33-കാരൻ ലോകകപ്പിൽ ഇന്ത്യക്ക് ആയി അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 2023 ക്രിക്കറ്റ് ലോകകപ്പിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് ഷമി ടൂർണമെന്റ് അവസാനിപ്പിച്ചത്. ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 24 വിക്കറ്റുകൾ അദ്ദേഹം നേടി.