യുവജനക്ഷേമ ബോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങള്‍ക്കായി സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നീണ്ടും നിക്കുന്ന മത്സരങ്ങൾ ആകും സംഘടിപ്പിക്കുക. ജില്ലാ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ കരസ്ഥാമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ സമ്മാനത്തുകയായി ലഭിക്കും.

സംസ്ഥാന തല മത്സരത്തിലെ 1,2,3 സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം, 50,000, 25,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. ഒപ്പം സംസ്ഥാന മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മിനിസ്‌റ്റേഴ്‌സ് ട്രോഫിയും നല്‍കും. ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യുവജനക്ഷേമബോര്‍ഡിന്റെ അതാത് ജില്ലാ യുവജന കേന്ദ്രവുമായി ആഗസ്ത് 5ന് മുമ്പായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.