വളാഞ്ചേരിയിൽ ഹണ്ടേഴ്സിനെ ഫിഫാ മഞ്ചേരി തകർത്തു

ഫിഫാ മഞ്ചേരി തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്ന് വളാഞ്ചേരിയിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ തകർത്തെറിഞ്ഞു. ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ നാലാം വിജയമാണിത്. ഹണ്ടേഴ്സ് കൂത്തുപറമ്പ് ആകട്ടെ ഈ സീസണിൽ ഒരു മത്സരം വരെ വിജയിച്ചിട്ടില്ല.

നാളെ വളാഞ്ചേരിയിൽ സബാൻ കോട്ടക്കൽ അഭിലഷ് കുപ്പൂത്തിനെ നേരിടും.