ഐ എസ് എൽ- ഐലീഗ് താരങ്ങളും കളത്തിൽ, മുസാഫിർ എഫ് സി ഉത്തര കേരള സെവൻസിൽ ഇന്ന് തീപാറും പോരാട്ടം

Newsroom

കണ്ണൂർ കാസര്‍ഗോഡ് ജില്ലയിലെ ടീമുകളെ ഉൾപ്പെടുത്തി മുസാഫിർ എഫ് സി രാമന്തളി ആഥിത്യമരുളുന്ന ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റിൽ ഇന്ന് തീപാറും പോരാട്ടം. ഇളംബച്ചി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ കേരള സെവൻസിലെ തന്നെ പ്രമുഖ ടീമായ എം ആർ എഫ് സി എഡാറ്റുമ്മലും എഫ് സി പയ്യന്നൂരും ആണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാകും മത്സരം നടക്കുക.

ഐ എസ് എൽ ഐ ലീഗ് താരങ്ങൾ ഒക്കെ ഇന്ന് ഇരുടീമുകൾക്കായും അണിനിരക്കും എന്നാണ് റിപ്പോർട്ടുകൾ. ഗോകുലം കേരള എഫ് സി താരങ്ങളായ അർജുൻ ജയരാജ്, ഷിബിൻ രാജ്, ഇർഷാദ്, റിസുവാൻ തുടങ്ങിയവർ ഒക്കെ ഇന്ന് ഇളംബച്ചി സ്റ്റേഡിയത്തിൽ ഇറങ്ങും. ജനസാഗരത്തെ തന്നെ ഇന്ന് ഗ്യാലറിയിൽ പ്രതീക്ഷിക്കുന്നു.

ഇന്നലെ നടന്ന ക്വാർട്ടർ വിജയിച്ചത് സൂപ്പർ സോക്കർ ബീച്ചാരക്കടവ് സെമി ഫൈനലിൽ കടന്നിരുന്നു. തായ് ബ്രൗസ് തായിനേരിയെ ആയിരുന്നു സൂപ്പർ സോക്കർ പരാജയപ്പെടുത്തിയത്.