പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗിലെ രണ്ടാൻ പോരാട്ടത്തിൽ ഉഷാ തൃശ്ശൂരിന് വിജയം. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഫിഫാ ഉഷയും മെഡിഗാഡ് അരീക്കോടും ആയിരുന്നു ഏറ്റുമുട്ടിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഉഷയുടെ വിജയം. ജയത്തോടെ മൂന്ന് പോയിന്റുമായി ഉഷ ഒന്നാമത് എത്തി. നാളെ പാണ്ടിക്കാട് സെവൻസിലെ സെമിയിൽ മത്സരമില്ല.