ഗോളടിച്ച് കൂട്ടി ലയൺസ് ഉഷാ തൃശ്ശൂർ

Newsroom

ഉഷാ തൃശ്ശൂരിന്റെ വക ഒളവണ്ണയിൽ ഗോൾ മഴ. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ആണ് ഉഷാ തൃശ്ശൂർ തകർപ്പൻ ഫോമിലേക്ക് എത്തിയത്. കെ എഫ് സി കാളികാവിനെ നേരിട്ട ഉഷാ തൃശ്ശൂർ അഞ്ചു ഗോളുകൾ ആണ് കാളികാവിന്റെ വലയിൽ എത്തിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയവും ഉഷാ തൃശ്ശൂർ സ്വന്തമാക്കി. ഇന്നലെ അൽ മിൻഹാലിനെയും ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയരുന്നു.

നാളെ ഒളവണ്ണ സെവൻസിൽ മെഡിഗാഡ് അരീക്കോട് ശാസ്താ മെഡിക്കൽസിനെ നേരിടും.