കോട്ടക്കലിൽ എഫ് സി തൃക്കരിപ്പൂരിന് ജയം

Newsroom

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരാട്ടത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിന് മിന്നും ജയം. ജവഹർ മാവൂർ ആയിരുന്നു ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ എതിരാളികൾ. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തൃക്കരിപ്പൂർ ജയിച്ചത്. ജവഹർ മാവൂരിന് ഈ സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിട്ടില്ല.

നാളെ കോട്ടക്കലിൽ നടക്കുന്ന മത്സരത്തിൽ
എ വൈ സി ഉച്ചാരക്കടവ് ബെയ്സ് പെരുമ്പാവൂരിനെ നേരിടും.