ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തി ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയീ മലപ്പുറത്തിന് വിജയം. ഉഷാ എഫ് സി തൃശ്ശൂരിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറം പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പെനാൾട്ടിയിൽ എത്തിയപ്പോൾ സൂപ്പർ വിജയിക്കുകയായിരുന്നു. അവസാന നാലു മത്സരങ്ങളും വിജയിച്ച് നല്ല ഫോമിലായിരുന്നു ഉഷ ഉണ്ടായിരുന്നത്. സൂപ്പർ കഴിഞ്ഞ ദിവസം നീലേശ്വരത്ത് ഫൈനലിൽ തോറ്റിരുന്നു. ആ തോൽവിയിൽ നിന്നുള്ള കരകയറൽ കൂടി ആണിത്.
നാളെ മൊറയൂറിൽ മത്സരമില്ല.