എടപ്പാളിൽ സൂപ്പർ സ്റ്റുഡിയോയ്ക്ക് മിന്നും ജയം

Newsroom

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്നലെ മിന്നും ജയം. അൽ ശബാബ് തൃപ്പനച്ചിയെ നേരിട്ട സൂപ്പർ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചത്. മുമ്പ് സീസൺ തുടക്കത്തിൽ ചാവക്കാടും അൽ ശബാബിന് സൂപ്പറിന്റെ കയ്യിൽ നിന്ന് വൻ പരാജയം നേരിടേണ്ടി വന്നിരുന്നു. അന്ന് 5-1നായിരുന്നു സൂപ്പർ ശബാബിനെ തോൽപ്പിച്ചത്.

കടപ്പടി അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലും മികച്ച വിജയം സ്വന്തമാക്കി. ലക്കി സോക്കർ ആലുവയെ നേരിട്ട സ്മാക്ക് മീഡിയ സബാൻ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചത്.

ഇന്നലെ രണ്ടു മത്സരങ്ങൾ ഉണ്ടായിരുന്ന ജവഹർ മാവൂർ കുഞ്ഞിമംഗലത്ത് ജയം സ്വന്തമാക്കിയപ്പോൾ മണ്ണാർക്കാടിൽ തോൽവി അറിഞ്ഞു. കുഞ്ഞിമംഗലത്ത് എഫ് സി തൃക്കരിപ്പൂരിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജവഹർ തോൽപ്പിച്ചത്. മണ്ണാർക്കാടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ശാസ്തയോട് തോൽക്കുകയും ചെയ്തു.

മറ്റു മത്സര ഫലങ്ങൾ;

മഞ്ചേരി;
ഫിഫാ മഞ്ചേരി 3-0 റോയൽ ട്രാവൽസ്

കോട്ടക്കൽ;
ലിൻഷ 1-0 ഫിറ്റ് വെൽ

മാവൂർ;
ഉഷ 1-3 ഫ്രണ്ട്സ് മമ്പാട്

എടക്കര;
എ വൈ സി 3-0 അൽ മിൻഹാൽ

ചെർപ്പുളശ്ശേരി;
ബേസ് പെരുമ്പാവൂർ 3-2 കെ എഫ് സി കാളികാവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial