9ൽ 9 വിജയം, ജയിക്കാൻ മാത്രം അറിയുന്ന ഷൂട്ടേഴ്സ് പടന്ന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് സീസണിൽ തങ്ങളുടെ അപൂർവ്വ ഫോം ഷൂട്ടേഴ്സ് പടന്ന തുടരുന്നു. ഇന്ന് തലശ്ശേരി സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ കൂടെ വിജയിച്ചതോടെ തുടർച്ചയായ ഒമ്പതാം ജയം ഷൂട്ടേഴ്സ് പൂർത്തിയാക്കി. ഇന്ന് ടൗൺ ക്ലബ് വളപട്ടണത്തെ ആണ് ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സിന്റെ വിജയം. സീസണിൽ ഇതുവരെ ഒരു മത്സരം പോലും ഷൂട്ടേഴ്സ് തോറ്റിട്ടില്ല.

ഇന്ന് തലശ്ശേരി സെവൻസിൽ നടന്ന മറ്റൊരു മത്സരത്തിൽ ജവഹർ മാവൂരിനെ സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കൈബ്ലൂവിന്റെ ജയം. നാളെ തലശ്ശേരിയിൽ രണ്ട് മത്സരം നടക്കും. ആദ്യ മത്സരത്തിൽ ഉഷാ തൃശ്ശൂർ മെശിഗാഡ് അരീക്കോടിനെയും രണ്ടാം മത്സരത്തിൽ സോക്കർ ഷൊർണ്ണൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെയും നേരിടും.